1970 · song 1

Chillaattam Parakkumee

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ (2) അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ മൂടിപ്പൊതിഞ്ഞു   കോരിത്തരിച്ചു നിൽക്കും കുറുമൊഴിപ്പൂങ്കുടങ്ങൾ വിരിഞ്ഞുവല്ലോ - താനേ വിരിഞ്ഞുവല്ലോ താഴെയഴിഞ്ഞു വീഴും പൂനിലാപ്പുടവകൾ വിരിച്ചുവല്ലോ  മഞ്ചം വിരിച്ചുവല്ലോ  (ചില്ലാട്ടം..) മാറത്തു മുത്തു ചാർത്തും മധുമതിപുഷ്പമായി ഞാൻ മയങ്ങുമല്ലോ  എല്ലാം മറക്കുമല്ലോ സ്നേഹം വിരുന്നു നൽകും തേനിതൾത്തളികകൾ നുകർന്നു കൊള്ളൂ - ഭവാൻ നുകർന്നു കൊള്ളൂ   ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ  അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ മൂടിപ്പൊതിഞ്ഞു

Published by the catalogue editor. Rights remain with the original creators.