1970 · song 7

Poovaalankili Poovaalankili

Credits

Singer
S Janaki
Lyricist
ONV Kurup
Composer
G Devarajan

Lyrics

പൂവാലൻ കിളീ പൂവാലൻ കിളീ പൂവ് നുള്ളാൻ പോരണോ പുന്ന പൂത്ത കടവിലേക്കെൻ തോണീയേറി പോരണോ പൂവാലൻ കിളീ പൂഹോയ് പൂഹോയ് ഹോയ് ചീനവലക്കമ്പികളിൽ ചിറകുണക്കും മൈനേ മൈനേ മൈനേ മൈനേ അക്കരത്തൊപ്പിലു പണ്ടു ഞാൻ നട്ടൊരു ചക്കരമാന്തയ്യ് പൂത്തല്ലോ പൂ...ത്ത...ല്ലോ  (പൂവാലൻ...)  പൂവരശിൻ കാടുകളിൽ ഊഞ്ഞാലാടും തത്തേ തത്തേ തത്തേ തത്തേ അക്കരെയക്കരെ മാരനൊരുക്കിയ മാന്തളിർ മഞ്ചലു കാണണ്ടേ കാ...ണ...ണ്ടേ..  (പൂവാലൻ...)  പൂവിശറി വീശി നൃത്തമാടും തുമ്പീ തുമ്പീ തുമ്പീ തുമ്പീ ചന്ദനമുല്ലകൾ മാരനു തുന്നിയ കിന്നരിക്കുപ്പായം കാണണ്ടേ (പൂവാലൻ...)

Published by the catalogue editor. Rights remain with the original creators.