1970 · song 1
Maniveena
Credits
- Singer
-
S Janaki
- Lyricist
-
ONV Kurup
- Composer
- G Devarajan
Lyrics
ആ...
മണിവീണയാണു ഞാൻ നിന്മടിയിൽ
മധുരമാം രാഗത്തിൻ മലരുകൾ ചൂടിയ
മണിവീണയാണു ഞാൻ നിന്മടിയിൽ
(മണിവീണ..)
ഒരു കുളുർതെന്നലിൻ കൈകളെൻ പിന്നിൽ
വന്നരുമയായെൻ മുഖം പൊത്തി
തനിയേയെൻ ചുണ്ടു വിടർന്നപ്പോൾ നാലഞ്ച്-
പനിനീർക്കണങ്ങൾ പുരണ്ടൂ
(മണിവീണ..)
മലരമ്പു കൊണ്ടെന്റെ മാനസം നൊന്തപ്പോൾ
മതി മറന്നെന്തോ ഞാൻ പാടീ
ഒരു കൊച്ചു മോഹത്തിൻ മുന്തിരിവള്ളിയിൽ
അറിയാതെ ഞാനിരുന്നാടി
(മണിവീണ..)
Published by the catalogue editor. Rights remain with the original creators.