Ningalenne Communistakki (1970) poster

1970 · song 6

Pallanayaarin Theerathil

Credits

Singer
P Susheela MG Radhakrishnan
Lyricist
Vayalar
Composer
G Devarajan

Lyrics

പല്ലനയാറിൻ തീരത്തിൽ പത്മപരാഗകുടീരത്തിൽ വിളക്കു വെയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടു മാറ്റുവിൻ ചട്ടങ്ങളേ - മാറ്റുവിൻ ചട്ടങ്ങളേ മാറ്റുവിൻ - മാറ്റുവിൻ - മാറ്റുവിൻ (പല്ലന...) കാവ്യകലയുടെ കമലപൊയ്കകൾ കണികണ്ടുണരും കവികൾ അനുഭൂതികളുടെ ഗോപസ്ത്രീകളെ ഒളിക്കണ്ണെറിയുകയായിരുന്നൂ പുരികക്കൊടിയാലവരുടെ മാറിൽ പൂവമ്പെയ്യുകയായിരുന്നൂ അവരുടെ കൈയ്യിലെ മധുകുംഭത്തിലെ അമൃതു കുടിക്കുകയായിരുന്നു മാറ്റുവിൻ - ചട്ടങ്ങളേ -മാറ്റുവിൻ  മാറ്റുവിൻ - മാറ്റുവിൻ  (പല്ലന...) പൂർവ്വദിങ്ങ് മുഖമൊന്നു ചുവന്നൂ പുതിയ മനുഷ്യനുണർന്നൂ പ്രതിഭകൾ കാവ്യപ്രതിഭകളങ്ങനെ പുതിയ പ്രചോദനമുൾക്കൊണ്ടു ഖനികൾ ജീവിത ഖനികൾ തേടും കലയുടെ സങ്കരവീഥികളിൽ വീണ പൂക്കളെ വീണ്ടുമുണർത്തിയ ഗാനം നമ്മെ നയിക്കുന്നു മാറ്റുവിൻ - ചട്ടങ്ങളേ -മാറ്റുവിൻ  മാറ്റുവിൻ - മാറ്റുവിൻ  (പല്ലന...)

Published by the catalogue editor. Rights remain with the original creators.