Ningalenne Communistakki (1970) poster

1970 · song 5

Neelakkadambin Poovo

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

നീലക്കടമ്പിൻ പൂവോ - ഇളം പീലി വിതിർത്ത നിലാവോ നിൻ കണ്മുനയിൽ നിൻ ചെഞ്ചൊടിയിൽ നിന്നിൽ നിറയുന്ന തേൻകിനാവോ (നീലക്കടമ്പിൻ...) സൂര്യപടം കൊണ്ടു പാവാട നെയ്യുമീ- ജീരകച്ചെമ്പാവു പാടം  പൊൻവയൽപ്പക്ഷിയായ് നിന്നെയയച്ചത് എൻ മനോരാജ്യത്ത് പറക്കാനോ പറക്കാനോ - പറക്കാനോ എൻ മനോരാജ്യത്ത് പറക്കാനോ നീലക്കടമ്പിൻ പൂവോ മൂടുപടം മാറ്റി നെയ്യാമ്പൽ മൊട്ടുകൾ തൂമഞ്ഞിൽ മുങ്ങുമീ രാവിൽ നിന്നിലെ ലജ്ജയ്ക്ക് ചിറകുകൾ തന്നത് നിത്യരോമാഞ്ചമായ് വിടരാനോ വിടരാനോ - വിടരാനോ നിത്യരോമാഞ്ചമായ് വിടരാനോ (നീലക്കടമ്പിൻ...)

Published by the catalogue editor. Rights remain with the original creators.