1970 · song 5

Sreenagarathile

Credits

Singer
P Jayachandran
Lyricist
Vayalar
Composer
G Devarajan

Lyrics

ശ്രീനഗരത്തിലെ ചിത്രവനത്തിലെ  ശിശിര മനോഹര ചന്ദ്രികേ നിന്റെ കനകവിമാനത്തില്‍ ഞാനൊരു വര്‍ണ്ണഭൃംഗമായ് പറന്നോട്ടേ (ശ്രീനഗരത്തിലെ..) സസ്യ ശ്യാമള കോമളമാകും സഹ്യന്റെ താഴ്വരയില്‍  നീ ചെന്നിറങ്ങുമ്പോള്‍ - നീലപ്പൂങ്കാവുകള്‍ നിന്നേ പുണരുമ്പോള്‍ ആകെ തുടുക്കുമെന്‍ മലയാളത്തിന്റെ  അഴകൊന്നു കണ്ടോട്ടേ (ശ്രീനഗരത്തിലെ..) ചങ്ങമ്പുഴയുടെ കവിതകള്‍ പാടും  ശൃംഗാരപ്പുഴക്കടവില്‍ നീരാട്ടിനിറങ്ങുമ്പോള്‍ നൂറുനൂറോളങ്ങള്‍ നിന്നേ പൊതിയുമ്പോള്‍ കോരിത്തരിക്കുമെന്‍ മലയാളത്തിന്റെ  കുളിരില്‍ ഞാനലിഞ്ഞോട്ടെ (ശ്രീനഗരത്തിലെ..)

Published by the catalogue editor. Rights remain with the original creators.