1970 · song 3

Priyamvadayallayo

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പ്രിയംവദയല്ലയോ പറയുകയില്ലയോ പ്രണയസ്വരൂപിണിയല്ലയോ -എന്റെ പ്രിയതമയാവുകയില്ലയോ (പ്രിയംവദ..) അഴകിന്റെ പൂവനം - അസുലഭയൌവ്വനം എനിക്കല്ലയോ എന്നുമെനിക്കല്ലയോ - ഈ അഴകിന്റെ പൂവനം അസുലഭയൌവ്വനം എനിക്കല്ലയോ എന്നുമെനിക്കല്ലയോ അതിലുള്ള പൊയ്കയില്‍ വിരിയുന്നപൂക്കളും അരയന്നങ്ങളുമെനിക്കല്ലയോ - എനിക്കല്ലയോ (പ്രിയംവദ..) ഇടവകപ്പള്ളിയില്‍ ഇനിയൊരു സന്ധ്യയില്‍ വരികില്ലയോ തങ്കം വരികില്ലയോ - ഈ ഇടവകപ്പള്ളിയില്‍ ഇനിയൊരു സന്ധ്യയില്‍ വരികില്ലയോ തങ്കം വരികില്ലയോ മധുരമാം ലജ്ജയില്‍ മയങ്ങിനിന്നങ്ങിനെ മനസ്സമ്മതം നീ തരുകില്ലയോ -നീ തരുകില്ലയോ (പ്രിയംവദ..)

Published by the catalogue editor. Rights remain with the original creators.