1970 · song 1

Dukha Velliyaazhchakale

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ദു:ഖവെള്ളിയാഴ്ചകളേ  ഗദ്ഗദത്തിന്‍ ഗാനം മൂളും സ്വര്‍ഗ്ഗവാതില്‍പ്പക്ഷികളേ ഉറക്കൂ - ഈ മുത്തിനെയുറക്കൂ (ദു:ഖവെള്ളി..) ഓരിതള്‍പ്പൂ തിരിതെറുക്കുന്നോരീ- ഒലീവിലക്കുടിലില്‍ ഈയുരുകും വെളിച്ചത്തില്‍  ഈ കുരിശിന്‍ കാല്‍ച്ചുവട്ടില്‍ മുള്‍ക്കിടക്കകള്‍ നിലത്തുനിവര്‍ത്തീ മുത്തിനെ നിങ്ങള്‍ കിടത്തീ -എന്തിനീ മുത്തിനെ നിങ്ങള്‍ കിടത്തീ (ദു:ഖവെള്ളി.. ) കണ്ണുനീരിന്‍ തിരയുറങ്ങാത്തൊരീ-  ഗലീലിയക്കടലില്‍ ഈ വീശും കൊടുങ്കാറ്റിൽ ഈ കളിമണ്‍ പെട്ടകത്തില്‍ പെറ്റചിപ്പിതന്‍ മടിയിലിരുത്തി മുത്തിനെ നിങ്ങള്‍ ഒഴുക്കി -എന്തിനീ  മുത്തിനെ നിങ്ങള്‍ ഒഴുക്കീ (ദു:ഖവെള്ളി..)

Published by the catalogue editor. Rights remain with the original creators.