1970 · song 4

Etho Raavil

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
Kanu Ghosh

Lyrics

ഏതോ രാവില്‍.. ഏതോ രാവില്‍ ജീവന്റെ തംബുരു പാടി പാടിയ രാഗം ഗദ്ഗദമായീ ഏതോ രാവില്‍ ജീവന്റെ തംബുരു പാടി തേങ്ങും തേനൂറും പൂവിന്റെ ദാഹം കാണാതെ തെന്നല്‍ തേരുകള്‍ മാഞ്ഞു പൂനിലാവില്‍ - പൂനിലാവില്‍ പാലരുവിയും മാഞ്ഞു ഏതോ രാവില്‍ ജീവന്‍റെ തംബുരു പാടി തേടും വീഥിയില്‍ വീഴുന്നു മോഹം പാടാതെ നെ‍ഞ്ചില്‍ വിങ്ങുന്നു ഗാനം പാഴ്സ്വരം ഞാന്‍ -  പാഴ്സ്വരം ഞാന്‍ പാട്ടുകാരനെ തേടി ഏതോ രാവില്‍ ജീവന്‍റെ തംബുരു പാടി പാടിയ രാഗം ഗദ്ഗദമായീ ഏതോ രാവില്‍...

Published by the catalogue editor. Rights remain with the original creators.