Athimanoharam poster

2026 · song 1

Sundara Ravanan

Credits

Singer
MG Sreekumar Anila Rajeev
Lyricist
BK Harinarayanan
Composer
Jakes Bejoy

Lyrics

സത്തിയം പാർത്ത് സരിയെ കേട്ട് പടവീടകം പാർത്ത് വെട്രിവേലൊളിയും സേർത്ത് മയിലെ പാർത്ത് ഉയിരനേ വാഴ്ക വെട്രിവേലമലൈ കാക്ക് മുരുകസ്തുതി സേർന്തേൻ കുമരനേ... കുമരനേ... അഴകനേ... മായാ രാവണനേ മന്മഥ മോഹന സുന്ദരനേ ലങ്കാ പാലകനേ സേവകനായകനേ രഘുവീരാ രാഘവനേ വമ്പോടു പോരിനു വന്നവനേ ഇനി നീയോ പാക്കണമേ വാനരസഞ്ചിതനേ ഓഹോ.. ആകാശത്തേ തിരിയും ഭൂഗോളത്തെ കനലിൻ തീനാളത്തെ കടലിൻ നേരാഴത്തെ ഇടിമിന്നൽ വേഗത്തിൽ മാറ്റുന്നോനേ കാറ്റിൻ ചിറകുള്ളോനേ പോരിൽ പടരുന്നോനേ അംബരതാരക സംഭവനായക നല്ലൊരു കാവലനേ ഷണ്മുഖപൂജിത ശങ്കരസേവക സുന്ദര രാവണനേ പാട്ടുണ്ടേ പടയുണ്ടേ പടയാളുണ്ടേ നിൻ കൂട്ടുണ്ടേ തണലുണ്ടേ നല്ലൊരു കാവലനേ അൻപാണേ അരുളാണേ അഴകേഴാണേ നീ നിന്നാലോ ബലമാണേ സുന്ദര രാവണനേ മണിമഞ്ചലിലേറണ മഞ്ജുള രൂപിണി മാലേ കുനു കുറുമ്പു കൊരുത്ത കൂട്ടല്ലെ നീ ചിരി ചെമ്പക ചെണ്ടൊന്നു ചങ്കില് ചൂടണ ചേലെ എരിതീയെല്ലാം തേനാക്കി നീ മായാ രാവണനേ മന്മഥ മോഹന സുന്ദരനേ ലങ്കാ പാലകനേ സേവകനായകനേ രഘുവീരാ രാഘവനേ വമ്പോടു പോരിനു വന്നവനേ നീയോ പാക്കണമേ വാനരസഞ്ചിതനേ മല വലംകയ്യിലെടുത്തവൻ രിപു നിരകളെ തല്ലിയുടച്ചവൻ അടവുകളടി തടവുകളൊടു പടപൊരുതിയ ലളിത രാവണനാ എന്തിനുമേതിനും അമ്പൊടു ചേരണ നല്ലൊരു കാവലനേ ശങ്കരസേവക കിങ്കരപൂജിത സുന്ദര രാവണനേ (എന്തിനുമേതിനും) പാട്ടുണ്ടേ പടയുണ്ടേ പടയാളുണ്ടേ നിൻ കൂട്ടുണ്ടേ തണലുണ്ടേ നല്ലൊരു കാവലനേ അൻപാണേ അരുളാണേ അഴകേഴാണേ നീ നിന്നാലോ ബലമാണേ സുന്ദര രാവണനേ പൂവായും പുലിയായും അവിടേയുണ്ടേ കാറ്റായും കടലായും ഇവിടേയുണ്ടേ മഴയായും മലയായും അകലേയുണ്ടേ നേരായും നിഴലായും അരികേയുണ്ടേ (പൂവായും) രി സസ സസാ സരിഗരി രി സസ നിധപ പ നിരി രി സസ സസാ സരിഗരി രി സസ നിധപ പമഗരി രിഗരി രിഗരി രിഗരി രിഗരി രിഗമഗ രിഗമഗ രിഗമഗ രിഗമപ മപ ഗമ ഗരി ഗരി സരിഗമ ഗരി സരി സനിധപ പാട്ടുണ്ടേ പടയുണ്ടേ പടയാളുണ്ടേ നിൻ കൂട്ടുണ്ടേ തണലുണ്ടേ നല്ലൊരു കാവലനേ അൻപാണേ അരുളാണേ അഴകേഴാണേ നീ നിന്നാലോ ബലമാണേ സുന്ദര രാവണനേ... (3)

Published by the catalogue editor. Rights remain with the original creators.