1970 · song 6

Poomanimaarante Kovilil

Credits

Singer
S Janaki
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

പൂമണിമാരന്റെ കോവിലിൽ പൂജയ്ക്കെടുക്കാത്ത പൂവു ഞാൻ അനുരാഗ മോഹന വീണയിൽ താളം പിഴച്ചൊരു ഗാനം ഞാൻ (പൂമണി..) മധുരപ്രതീക്ഷതൻ മധുവൂറും ഗാനങ്ങൾ മനമേ നീയെന്തിനു പാടീ മതിമറന്നിത്ര നാൾ മൗനാനുരാഗത്തിൻ മണിവീണയെന്തിനു മീട്ടി (പൂമണി..) കനകക്കിനാവുകൾ പൂത്തു തളിർത്തിട്ടും കരിവണ്ടു വന്നില്ല ചാരേ കണ്ണുനീർക്കായലിൻ തീരത്തിൻ നീയിനി കാത്തിരുന്നീടുന്നതാരേ (പൂമണി..)

Published by the catalogue editor. Rights remain with the original creators.