1970 · song 5

Kandaal Nalloru

Credits

Singer
P Leela Chorus
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

ആ........ കണ്ടാല്‍ നല്ലൊരു പെണ്ണാണ്  കനകം വിളയണ കരളാണ് പ്രണയക്കടലൊന്നുള്ളിലൊതുക്കിയ മിണ്ടാപ്പെണ്ണാണ് - ഇവളൊരു മിണ്ടാപ്പെണ്ണാണ് (കണ്ടാല്‍..) അമ്പലക്കുളത്തിലെ ആമ്പല്‍പ്പൂവിന് തീര്‍ത്താലും തീരാത്ത ദാഹം മധുമാസചന്ദ്രനെ മാറോടുചേര്‍ക്കാന്‍ മനസ്സിന്നുള്ളില്‍ മോഹം പൂവിന്‍ മനസ്സിന്നുള്ളില്‍ മോഹം (കണ്ടാല്‍..) ഉള്ളതു പറയാന്‍ മടിയുണ്ടോ ഉള്ളിലൊരുത്തനിരുപ്പുണ്ടോ കിനാവില്‍വന്നാ കവിതക്കാരന്‍ കിക്കിളികൂട്ടാറുണ്ടോ - നിന്നെ കിക്കിളികൂട്ടാറുണ്ടോ (കണ്ടാല്‍..)

Published by the catalogue editor. Rights remain with the original creators.