1970 · song 6

Poomizhiyaal Pushpaabhishekam

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

പൂമിഴിയാല്‍ പുഷ്പാഭിഷേകം  പുഞ്ചിരിയാല്‍ പുളകാഭിഷേകം  ആരോമലേ നീ അരികത്തു വന്നാല്‍  ആത്മാവിലാകെ അമൃതാഭിഷേകം  പൂമിഴിയാല്‍ പുഷ്പാഭിഷേകം  പുഞ്ചിരിയാല്‍ പുളകാഭിഷേകം മഴമേഘ കാര്‍കൂന്തല്‍ ഇളകുന്നു പിന്നില്‍ മതിലേഖപോല്‍ നെറ്റി തെളിയുന്നു മുന്നില്‍ തിരനോട്ടം നടത്തുന്നോരളകങ്ങള്‍ തുള്ളി  കുളിര്‍തെന്നലതില്‍ നിന്നും രോമാഞ്ചം നുള്ളി പൂമിഴിയാല്‍ പുഷ്പാഭിഷേകം  പുഞ്ചിരിയാല്‍ പുളകാഭിഷേകം  അരിമുല്ലച്ചിരി പൂക്കും അധരത്തില്‍ നിന്നും അടരുന്ന കതിര്‍മാല കടം വാങ്ങുവാനായ്‌ ഉയരുന്നുവോ തിങ്ങി പിടയുന്നുവോ  നിന്‍ മണിമാറില്‍ മറയുന്ന തളിര്‍പങ്കജങ്ങള്‍ പൂമിഴിയാല്‍ പുഷ്പാഭിഷേകം  പുഞ്ചിരിയാല്‍ പുളകാഭിഷേകം  ആരോമലേ നീ അരികത്തു വന്നാല്‍  ആത്മാവിലാകെ അമൃതാഭിഷേകം  പൂമിഴിയാല്‍ ...

Published by the catalogue editor. Rights remain with the original creators.