1970 · song 2

Kumbhamaasa Nilavupole

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

കുംഭമാസ നിലാവു പോലെ  കുമാരിമാരുടെ ഹൃദയം  തെളിയുന്നതെപ്പോഴെന്നറിയില്ല  ഇരുളുന്നതെപ്പോഴെന്നറിയില്ല (കുംഭ..)  ചന്ദ്രകാന്തക്കല്ലു പോലെ  ചാരുമുഖീ തന്നധരം  ഉരുകുന്നതെപ്പോഴെന്നറിയില്ല  ഉറയ്ക്കുന്നതെപ്പോഴെന്നറിയില്ല  ചിരിക്കും ചിലപ്പോൾ  ചതിക്കും ചിലപ്പോൾ  കഥയാണതു - വെറും കടം കഥ  (കുംഭ..)  തെന്നലാട്ടും ദീപം പോലെ  സുന്ദരിമാരുടെ പ്രണയം  ആളുന്നതെപ്പോഴെന്നറിയില്ല  അണയുന്നതെപ്പോഴെന്നറിയില്ല  വിറയ്ക്കും ചിലപ്പോൾ  വിതുമ്പും ചിലപ്പോൾ  കഥയാണതു - വെറും കടം കഥ  (കുംഭ..)

Published by the catalogue editor. Rights remain with the original creators.