2001 · song 2
Indhumathi
Credits
- Composer
- Rajamani Mohan Sithara
Lyrics
ഇന്ദുമതീ.....ഇതൾമിഴിയിൽ എന്തീ മയിലാട്ടം.....
സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾത്തിരിനാളം....
ഇല്ലിക്കാടിനറിയില്ലാ...ചെല്ലക്കാറ്റിനറിയില്ല.....
പറയൂ........പറയൂ........(ഇന്ദുമതീ......തിരിനാളം)
ഇലപൊഴിയും താഴ്വരയിൽ ഇനിയുമൊരുത്സവമേളം...
ഇണയറിയും ചിറകടിയിൽ മദനനുപുതിയൊരു താളം....
ഒരു കോവിലിലുറങ്ങിയുണർന്നു വരാം...
നറുതേനിന് മധുരം നല്കാം....
പുളകങ്ങളിറുത്തൊരു കൂട നിറച്ചത് പകലിന്പണയം നല്കാം...
മതിയോ....അത് മതിയോ....മതിയോ അത് മതിയോ.....
(ഇന്ദുമതീ......തിരിനാളം)
ഇളം മനസ്സിൽ പാൽക്കുളിരിൻ ഒരു വരി മൂളിയതാരോ.....
ഒഴുകിവരും കാറ്റിലയിൽ മറുപടിയെഴുതിയതാരോ......
അനുരാഗിണി നിന്നുടെ കവിളിണ തഴുകിയ-
കരതലമെങ്ങനെ ചോന്നൂ.....
അന്തികൾ മുഖം കണ്ടഴകിന് സിന്ദൂരക്കുട തന്നൂ....
വെറുതേ...അത് വെറുതേ....വെറുതേ....അത് വെറുതേ....(പല്ലവി)
Published by the catalogue editor. Rights remain with the original creators.