1970 · song 4

Maveli Vaanoru Kaalam

Credits

Singer
P Susheela Chorus
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

മാവേലി വാണൊരു കാലം മറക്കുകില്ലാ - മറക്കുകില്ലാ മറക്കുകില്ലാ മലയാളം (മാവേലി..) കള്ളമില്ലാ ചതിയില്ലാ കണ്ണുനീരില്ലാ (2) - അന്നു കനകം മൂലം കാമിനി മൂലം  കലഹങ്ങളുമില്ലാ - കലഹങ്ങളുമില്ലാ  (മാവേലി..) മത്സരത്തിൽ മന്ത്രം ചൊല്ലും മതങ്ങളന്നില്ലാ (2) കക്ഷിരാഷ്ട്രീയ കലാപമില്ലാ കത്തിയേറില്ലാ - കത്തിയേറില്ലാ  (മാവേലി..) ധനവും ധാന്യവുമൊരുപോലേ മനുഷ്യരൊരു പോലേ (2) - അന്ന് പൊന്നു കായ്ക്കും കേരളത്തില്‍ എന്നും തിരുവോണം - എന്നും തിരുവോണം  മാവേലി വാണൊരു കാലം മറക്കുകില്ലാ - മറക്കുകില്ലാ മറക്കുകില്ലാ മലയാളം

Published by the catalogue editor. Rights remain with the original creators.