Valliettan poster

2000 · song 1

Arupathu Thiriyitta

From Valliettan

Credits

Composer
Mohan Sitara

Lyrics

അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ-  മിഴിയിൽ....നിൻ മിഴിയിൽ...(2) കിഴക്കിനിത്തൊടിയിലെത്തുളസികൾ തളിർക്കുന്നൂ- മൊഴിയിൽ....നിൻ മൊഴിയിൽ.... നീ നോൽക്കുന്നൂ നിനവിൻ നവരാത്രികൾ... നീ പാടുന്നൂ വരസൂര്യഗായത്രികൾ... എന്റെ മനസ്സിനെ മയക്കും തിരുവാതിരേ......... അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ-  മിഴിയിൽ....നിൻ മിഴിയിൽ...(2) കുളികഴിഞ്ഞീറൻ മാറുന്ന നിൻ  നെഞ്ചിൽ കളഭമായ്‌ ഞാൻ മെല്ലെയലിഞ്ഞുവെങ്കിൽ  കരിമുകിൽ തോൽക്കുമെൻ വാർമുടി പോൽ  തുമ്പിൽ കനകമന്ദാരമായ് വിരിഞ്ഞുവെങ്കിൽ... വിരൽ തലോടും തംബുരുവായ്  മാറിലെന്നെ നീ ഉറക്കിയെങ്കിൽ... ആ....രതിയായ്...ഭൈരവിയായ്.... നിൻ ശ്രുതിയായ്..ശ്രീലയമായ്... സ്വയം മറന്നലിയുവാനുണർത്തുമോ..... അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ-  മിഴിയിൽ....നിൻ മിഴിയിൽ...(2) കടഞ്ഞെടുത്താവണി പണിഞ്ഞൊരുക്കും  നിന്റെ നടന മനോഹര മണ്ഡപത്തിൽ  ചുവട് വെച്ചാടും പദതളിരിൽ  മുത്തു മണിച്ചിലമ്പായെന്റെ മനം ചിലമ്പും  പരിഭവങ്ങളുമായുണരും.. പ്രണയ കീർത്തന യാമിനിയിൽ  മെയ്യുരുകും...നെയ്ത്തിരിയായ്   എൻ മനസ്സിൽ നീ തെളിയൂ..... പുലർവെയിൽച്ചിറകുള്ള വസന്തമേ.....(പല്ലവി) അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ-  മിഴിയിൽ....നിൻ മിഴിയിൽ...(2)

Published by the catalogue editor. Rights remain with the original creators.