2000 · song 1
Aadyaanuraagam
Credits
- Composer
- Dr Bharadwaj
Lyrics
ആദ്യാനുരാഗം മുരളികയൂതി
പാടിയലഞ്ഞൂ തേൻമുകിലായി
കടമിഴിയാൽ നീ കരളിൽ പകരും
മധുവോ മലരോ കുളിരലയോ (2)
മൃദുതരളിത സുഖലയഭര പ്രിയ സ്വരമഴയായി
നിറമിഴിയിതൾ നിറമണിയും സുമശര മഴയായി
മധുരാനുഭൂതിതൻ ലാളനമായി
മനസ്സിൽ തലോടുന്ന സാന്ത്വനമായി
ഇനിയെന്റെ മാറിൽ പടരാനൊതുങ്ങാൻ
ചിരകാർന്ന സ്വപ്നം പറന്നുവെങ്കിൽ (2)
ആദ്യാനുരാഗം മുരളികയൂതി
പാടിയലഞ്ഞൂ തേൻമുകിലായി
കടമിഴിയാൽ നീ കരളിൽ പകരും
മധുവോ മലരോ കുളിരലയോ
വനസുരഭില രതിസുഖനടനലഹരിയായി
മനമലരിതൾ മധുകിനിയും ഹിമകണമായി
അനുരാഗവീണതൻ തന്ത്രികളിൽ
അറിയാതെ ഞാനന്നു വീണലിഞ്ഞു
അഴകുള്ളൊരാമ്പൽ പൂവായ നിന്നെ
ഇനിയേതു ജന്മം ഞാൻ സ്വന്തമാക്കും (2)
ആദ്യാനുരാഗം മുരളികയൂതി
പാടിയലഞ്ഞൂ തേൻമുകിലായി
കടമിഴിയാൽ നീ കരളിൽ പകരും
മധുവോ മലരോ കുളിരലയോ
Published by the catalogue editor. Rights remain with the original creators.