1970 · song 3

Krishna Kamalanayana

Credits

Singer
P Susheela
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

കൃഷ്ണാ കമലനയനശ്രീകൃഷ്ണാ നിന്നെ കാത്തു നില്പൂ നിന്റെ രാധ കാളിന്ദീതടത്തിലെ കളിമൺ കുടിലിലെ കാമിനിമണിയാം രാധ (കൃഷ്ണാ..) ഗോപികമാരുടെ പാൽക്കുടം തുള്ളും ഗോവർദ്ധനത്തിന്നരികിൽ (2) മാരകാകളി പാടി - മാധവാ മുഖം തേടി മാലതീസദനമിതലങ്കരിച്ചു  കൃഷ്ണാ കമലനയനശ്രീകൃഷ്ണാ നിന്നെ കാത്തു നില്പൂ നിന്റെ രാധ - നിന്റെ രാധ മഞ്ഞിൽ കുളിച്ചു മദാലസ ധാത്രിയായ് മന്ദഹസിക്കുമീ ചന്ദ്രികയിൽ (2) രാസകേളികളാടി രാഗലഹരി ചൂടി രാത്രിയുറക്കൊഴിക്കാൻ കൊതിപ്പൂ രാജീവലോചനനെ വിളിപ്പൂ  കൃഷ്ണാ കമലനയനശ്രീകൃഷ്ണാ നിന്നെ കാത്തു നില്പൂ നിന്റെ രാധ - നിന്റെ രാധ

Published by the catalogue editor. Rights remain with the original creators.