1970 · song 2

Kalabhamazha Peyyunna

Credits

Singer
P Susheela
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

കളഭമഴ പെയ്യുന്ന രാത്രി കല്ലുകൾ പൂക്കുന്ന രാത്രി പുഷ്പവതി മുല്ലക്കു പൊൻതിങ്കൾക്കല പുടവ കൊടുക്കുന്ന രാത്രി  കളഭമഴ പെയ്യുന്ന രാത്രീ ഭൂമിയിലെ സ്ത്രീകളും അവരുടെ മോഹവും പൂ നുള്ളി നടക്കുമീ രാവിൽ(2) - ഈ രാവിൽ പന്തലിട്ടതു പോരാഞ്ഞോ പരാഗനിറപറ പോരാഞ്ഞൂ എന്തെന്റെ ദേവനൊന്നുണരാത്തൂ എന്തേ പരിഭവം മാറാത്തൂ  കളഭമഴ പെയ്യുന്ന രാത്രീ കാറ്റിന്റെ കൈയിലെ രാമച്ചവിശറികൾ കാമുകരെയുണർത്തുമീ രാവിൽ (2) - ഈ രാവിൽ പട്ടുമെത്തകളില്ലാഞ്ഞോ പളുങ്കു മണിയറയില്ലാഞ്ഞോ എന്തെന്റെ ദേവനൊന്നുണരാത്തൂ എന്തേ തിരുമിഴി വിടരാത്തൂ കളഭമഴ പെയ്യുന്ന രാത്രി കല്ലുകൾ പൂക്കുന്ന രാത്രി പുഷ്പവതി മുല്ലക്കു പൊൻതിങ്കൾക്കല പുടവ കൊടുക്കുന്ന രാത്രി  കളഭമഴ പെയ്യുന്ന രാത്രീ

Published by the catalogue editor. Rights remain with the original creators.