1952 · song 11

Valaroo Krisheevalaa

Credits

Lyricist
Abhayadev
Composer
TR Pappa

Lyrics

വളരു കൃഷീവല കൈവിരുതിന്‍ മായമായ് വിളയൂ പൊന്‍മണിയായി നെന്മണിയേ നീ വേഗം വളരൂ - കതിരായ് വിളയൂ തൂകും വിയര്‍പ്പിനാലെ കതിര്‍ചൂടുക നീ പാടമേ പുളകം ചാര്‍ത്തുക നീ - മണ്ണിന്‍ നീളെ തയ്യനം തയ്യനം തയ്യനം താരോ തെയ്യത്തിനന്തോ തിനന്തിനന്താരോ കർഷകരിൽ കരുണയാ ധരയരുളും മണികളീ വിളവുകൾ - സ്വർണ്ണമണികൾ സുലഭമായ് പ്രകൃതിദെവത തരുമീ മണികളെ വാങ്ങുക നാം -സ്വർണ്ണമണികൾ മഴയിലും വെയിലിലും പണിചെയ്തതിൻ ഫലമിതു നേടുക നാം -സ്വർണ്ണമണികൾ വരദമായ് വിലസുമീ നിറകതിരിൻ വയലിതു കൊയ്യുക നാം -സ്വർണ്ണമണികൾ പാരിതിലെന്നും ജീവിതസൌഖ്യം നേടുവതാരാണറിയാമോ യത്നം വിതച്ചു കൊയ്ത കർഷകൻ-സദാ സേവനമേ തൻ ജീവിതമെന്നായ് കരുതുകയാണീ കൃഷീവലൻ നാടിതു നീളെ സുഭിക്ഷമായാൽ കൃതാർത്ഥനാണീ കൃഷീവലൻ

Published by the catalogue editor. Rights remain with the original creators.