1970 · song 5

Vajrakireedam

Credits

Singer
S Janaki
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

വജ്രകിരീടം ശിരസ്സിലണിയും  വൈദ്യുതദീപമേ  നിദ്രാമുറിയില്‍ നീയെന്തിനിങ്ങനെ നിശബ്ദതപസ്സിനു വന്നു  (വജ്രകിരീടം..) കൈമണിച്ചെപ്പിലെ അഗ്നിനാളം കൊണ്ടു കര്‍പ്പൂരമുഴിയാനോ - എന്റെ അഷ്ടമംഗല്യത്തളികയില്‍ വാടാത്തൊ- രര്‍ച്ചനാപുഷ്പമായ് വിടരാനോ വജ്രകിരീടം ശിരസ്സിലണിയും  വൈദ്യുതദീപമേ  ചുറ്റോടുചുറ്റുമീ ചുമരിന്മേലെന്റെ ചിത്രം വരയ്ക്കാനോ - മുന്നിൽ എന്‍നിഴല്‍ നീര്‍ത്തുമീ അന്ധകാരത്തിനാല്‍ എന്റെയുഷസ്സുകള്‍ മറയ്ക്കാനോ  വജ്രകിരീടം ശിരസ്സിലണിയും  വൈദ്യുതദീപമേ  മറ്റാരും കാണാത്തൊരേകാന്ത രാത്രിയില്‍ മാറോടുചേര്‍ക്കുമ്പോള്‍  കണ്ണൊന്നടച്ചേക്കൂ ഞാനല്പനേരമാ- കൈവലയത്തിലമര്‍ന്നോട്ടെ  വജ്രകിരീടം ശിരസ്സിലണിയും  വൈദ്യുതദീപമേ  നിദ്രാമുറിയില്‍ നീയെന്തിനിങ്ങനെ നിശബ്ദതപസ്സിനു വന്നു

Published by the catalogue editor. Rights remain with the original creators.