1970 · song 2

Anuraagam

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

ആ...  അനുരാഗം അനുരാഗം - അത് മനസ്സിൽ മൃതസഞ്ജീവനി തൂകും മധുരമധുരവികാരം അനുരാഗം അനുരാഗം മന്മഥന്റെ വില്ലിലിരിക്കും മല്ലീശരമല്ല  - അത് പെൺകൊടിമാരുടെ ലജ്ജയിൽ മുങ്ങിയ വെണ്മണി ശ്ലോകമല്ലാ  അനുരാഗം അനുരാഗം മാറിമാറി മാനമുടുക്കും മകരനിലാവല്ല - അത് മേനകമാരുടെ ചിരി കണ്ടുണരും മൗനതപസ്സല്ല  അനുരാഗം അനുരാഗം വർഷമേഘം ഒരിക്കൽ ചൂടും വാർമഴവില്ലല്ലാ - അത് പനിനീർ മാത്രം പകർന്നു വെച്ചൊരു മണി മഞ്ജുഷയല്ല അനുരാഗം അനുരാഗം - അതു മനസ്സിൽ മൃതസഞ്ജീവനി തൂകും മധുരമധുരവികാരം അനുരാഗം അനുരാഗം

Published by the catalogue editor. Rights remain with the original creators.