Kaakkathampuraatti poster

1970 · song 4

Uthrattathiyil

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
K Raghavan

Lyrics

ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍ വട്ടക്കായലില്‍ വള്ളംകളീ പുല്ലാനിവരമ്പത്തു കളികാണാന്‍ - എന്റെ കല്യാണച്ചെറുക്കനും ഞാനും പോയ് ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍ വട്ടക്കായലില്‍ വള്ളംകളീ അഞ്ജനക്കണ്ണിന്റെ തിളക്കം കണ്ടപ്പോള്‍ അങ്ങേതില്‍ പെണ്ണുങ്ങള്‍ കളിയാക്കീ കളിയാക്കീ - എന്നെ കളിയാക്കീ കണ്ണാടിക്കവിളിലെ സിന്ദൂരം കണ്ടപ്പോള്‍ കിന്നാരം പറഞ്ഞവര്‍ ചിരിതൂകി ചിരിതൂകി - അവർ ചിരിതൂകി ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍ വട്ടക്കായലില്‍ വള്ളംകളീ കായല്‍ തിരകള്‍ക്കു കുമ്മിയടി - എന്റെ കളിത്തോഴിമാര്‍ക്കോ കൂട്ടച്ചിരി കൂട്ടച്ചിരീ - കൂട്ടച്ചിരി ഞാനൊന്നു നോക്കിയപ്പോള്‍ മണിമാരന്‍ തന്റെ കണ്ണിന്റെ മണികളില്‍ ഓണക്കളീ ഓണക്കളീ - ഓണക്കളി ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍ വട്ടക്കായലില്‍ വള്ളംകളീ പുല്ലാനിവരമ്പത്തു കളികാണാന്‍ - എന്റെ കല്യാണച്ചെറുക്കനും ഞാനും പോയ് ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍ വട്ടക്കായലില്‍ വള്ളംകളീ

Published by the catalogue editor. Rights remain with the original creators.