Kaakkathampuraatti poster

1970 · song 3

Panchavarnnappainkilikal

Credits

Singer
KJ Yesudas S Janaki
Lyricist
Sreekumaran Thampi
Composer
K Raghavan

Lyrics

പഞ്ചവർണ്ണ പൈങ്കിളികൾ ഭജന പാടിയ രാവിൽ പാട്ടു കേട്ടു കാട്ടുപൂവിൻ കരളു നൊന്തരാവിൽ പറയി തന്നെയീ പറയൻ പാടിയ പാട്ടിൻ രാഗമായ്‌ മാറി പാല പൂത്ത പുഴക്കടവിൽ മാല ചാർത്തി നിന്നു - അവർ മാല ചാർത്തി നിന്നു മല വെള്ളമിരമ്പി മറിഞ്ഞു - മഴവില്ലിൻ തോണി ചരിഞ്ഞു മാടത്ത പൈങ്കിളിപ്പെണ്ണിൻ മണിമാളിക വീണു തകർന്നൂ ഇണയെവിടെ - കിളിയെ ഇണയെവിടെ - ഇണയെവിടെ… കവിത പാടി മാരൻ - കുളിരു നൽകി മാരൻ കവിളിണയിൽ കൈ വിരലാൽ കളമെഴുതി മാരൻ കാലമെല്ലാം കരളു പോലെ കാത്തിടാമെന്നോതി പറയിപ്പെണ്ണിൻ പാരിജാതം കവർന്നെടുത്തു കള്ളൻ കണി കാണാൻ പൂങ്കുലയില്ലാ - കതിരേകാൻ പൊൻവയലില്ലാ കല്ല്യാണച്ചെക്കനെ തേടി കാടായ കാടുകൾ ചുറ്റീ ഇണയെവിടെ - കിളിയെ ഇണയെവിടെ - ഇണയെവിടെ… പഞ്ചവർണ്ണ പൈങ്കിളികൾ ഭജന പാടിയ രാവിൽ പാട്ടു കേട്ടു കാട്ടുപൂവിൻ കരളു നൊന്തരാവിൽ

Published by the catalogue editor. Rights remain with the original creators.