Kaakkathampuraatti poster

1970 · song 2

Kannuneerin Periyaattil

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
K Raghavan

Lyrics

കണ്ണുനീരിന്‍ പെരിയാറ്റില്‍ മലവെള്ളം പൊങ്ങീ പൂങ്കിനാവിന്‍ കളിവള്ളം മുങ്ങി കണ്ണുനീരിന്‍ പെരിയാറ്റില്‍.. നീന്തി നീന്തി നീ ചെന്നതക്കരെ - ഏയ് അക്കരെ നീരൊഴുക്കില്‍ ഞാനടിഞ്ഞതിക്കരേ - ഇക്കരെ ഓ...  കാറ്റലറും - കടലിരമ്പും കാറ്റലറും കടലിരമ്പും കര്‍ക്കിടകത്തില്‍ എന്റെ കാക്കത്തമ്പുരാട്ടിയെന്നെ വേര്‍പിരിഞ്ഞൂ -എന്നേ വേര്‍പിരിഞ്ഞൂ കണ്ണുനീരിന്‍ പെരിയാറ്റില്‍.. ഈ നദിതന്‍ തീരഭൂവില്‍ പണ്ടു നാം - ഓ പണ്ടു നാം പ്രാണഹര്‍ഷം കൊണ്ടെഴുതിയ കഥകളേ - കഥകളേ ഓ...  കാലവര്‍ഷ - നീലമേഘം കാലവര്‍ഷ നീലമേഘം മായ്ച്ചു കളഞ്ഞു - ഇന്നീ കാളരാത്രി മാത്രമെന്റേ കൂട്ടിനു വന്നു - എന്റെ കൂട്ടിനു വന്നൂ കണ്ണുനീരിന്‍ പെരിയാറ്റില്‍ മലവെള്ളം പൊങ്ങീ പൂങ്കിനാവിന്‍ കളിവള്ളം മുങ്ങി കണ്ണുനീരിന്‍ പെരിയാറ്റില്‍..

Published by the catalogue editor. Rights remain with the original creators.