1970 · song 6
Venkottakkudakkeezhil
Credits
- Singer
- P Leela Chorus
- Lyricist
-
Sreekumaran Thampi
- Composer
- V Dakshinamoorthy
Lyrics
വെണ്‍കൊറ്റക്കുടക്കീഴില്‍ എഴുന്നള്ളുന്നൂ
വെണ്‍ചാമരനിഴലില്‍ എഴുന്നള്ളുന്നൂ
താരുണ്യക്കുടം പോലെ എഴുന്നള്ളുന്നൂ
താരമ്പന്‍ കൊതിക്കുന്ന തമ്പുരാട്ടി
(വെണ്‍കൊറ്റ..)
മലനാടിന്‍ മനം കണ്ട മണിവിളക്കേ
കലകള്‍തന്‍ കതിര്‍തൂകും കെടാവിളക്കേ
ഇളയിടത്തുണരുന്നു ഹൃദയോത്സവം
നിറതാലപ്പൊലി ചേരും വസന്തോത്സവം
വെണ്‍കൊറ്റക്കുടക്കീഴില്‍ എഴുന്നള്ളുന്നൂ
വെണ്‍ചാമരനിഴലില്‍ എഴുന്നള്ളുന്നൂ
താരുണ്യക്കുടം പോലെ എഴുന്നള്ളുന്നൂ
താരമ്പന്‍ കൊതിക്കുന്ന തമ്പുരാട്ടി
Published by the catalogue editor. Rights remain with the original creators.