1970 · song 3

Manassenna Marathaka Dweepil

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

മനസ്സെന്ന മരതകദ്വീപില്‍  മായാജാലത്തിന്‍ നാട്ടില്‍ മലരായ് വിടര്‍ന്നതു മുള്ളായ് മാറും മധുവായ് നുകര്‍ന്നതു വിഷമായ് മാറും മനസ്സെന്ന മരതക ദ്വീപില്‍  മായാജാലത്തിന്‍ നാട്ടില്‍ ചിത്രമനോഹര സന്ധ്യാശില്‍പ്പികള്‍ ചിത്രം വരയ്ക്കാറുണ്ടവിടെ സ്വപ്നസുധാകര ശോഭകള്‍ മായ്ക്കാന്‍ ദു:ഖത്തിന്‍ മേഘവും ഉണ്ടവിടെ അവര്‍ണ്ണനീയം - അനിര്‍വ്വചനീയം ആ നിഴല്‍ നാടകലോകം മനസ്സെന്ന മരതക ദ്വീപില്‍  മായാജാലത്തിന്‍ നാട്ടില്‍ എത്രകൊഴിഞ്ഞാലും വീണ്ടും വിടരും മിഥ്യാബോധത്തിന്‍ മാധവങ്ങള്‍ ഋതുദേവതമാര്‍ മാറുന്നു നിത്യവും സത്യത്തിനവിടെന്നും ജയില്‍ മാത്രം അവര്‍ണ്ണനീയം - അനിര്‍വ്വചനീയം ആ നിഴല്‍ നാടകലോകം മനസ്സെന്ന മരതക ദ്വീപില്‍  മായാജാലത്തിന്‍ നാട്ടില്‍ മലരായ് വിടര്‍ന്നതു മുള്ളായ് മാറും മധുവായ് നുകര്‍ന്നതു വിഷമായ് മാറും മനസ്സെന്ന മരതക ദ്വീപില്‍  മായാജാലത്തിന്‍ നാട്ടില്‍

Published by the catalogue editor. Rights remain with the original creators.