2026 · song 3
Varnajaalam
Credits
- Singer
- KS Harishankar Poornima Kannan
- Lyricist
- Vinayak Sasikumar
- Composer
-
Vishnu Vijay
Lyrics
ചായമേകിയോ
സ്വർണ്ണമേഘമേ
സാക്ഷിയാകയോ
പാരിടങ്ങളേ
പേരിടാ ദ്വീപുപോൽ
നിന്നൊരെൻ ഉൾത്തടം
എതു സഞ്ചാരിയാലിതാ
കാൽപ്പതിഞ്ഞാർദ്രമാകവേ
ഹേ വർണ്ണജാലം
ഹേമന്തകാലം
മൗനഭംഗി പോലും
ലോലമെന്തു ലോലം
ഹേ വർണ്ണജാലം
ഹേമന്തകാലം
മൗനഭംഗി പോലും
ലോലമെന്തു ലോലം
ദേവതാരുവിൽ പൂക്കൾ
ഓർമ്മവീഥിയിൽ
കുഞ്ഞു പ്രാവുകൾ
കോടതൻ കമ്പളം
ചുടുമീ ശാഖികൾ
ശാന്തമായ് തന്നിടം
തേടിടും ചോലകൾ
പ്രാണനാളവേ
കാനലാകവേ
നീയടുത്തു നിൽക്കേ
ഉള്ളിൽ നൂറു മഞ്ഞുതുള്ളികൾ
ചായമേകിയോ
ചായമേകിയോ
സ്വർണ്ണമേഘമേ
സ്വർണ്ണമേഘമേ
സാക്ഷിയാകയോ
സാക്ഷിയാകയോ
പാരിടങ്ങളേ
പേരിടാ ദ്വീപുപോൽ
നിന്നൊരെൻ ഉൾത്തടം
എതു സഞ്ചാരിയാലിതാ
കാൽപ്പതിഞ്ഞാർദ്രമാകവേ
ഹേ വർണ്ണജാലം
ഹേമന്തകാലം
മൗനഭംഗി പോലും
ലോലമെന്തു ലോലം
ഹേ വർണ്ണജാലം
ഹേമന്തകാലം
കണ്ണിൽ നമ്മൾ ചൂടി
വിണ്ണിൻ ഇന്ദ്രനീലം
പാടി ബാക്കി വച്ച പാട്ടിതോ
പാതി കണ്ണടച്ച പോക്കിതോ
പാതി പങ്കുവെച്ച നോക്കിലോ
പാടെ ഞാൻ മറന്ന രാഗമോ
Published by the catalogue editor. Rights remain with the original creators.