1970 · song 2

Kannundenkilum

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ കാണുന്നതെങ്ങിനെ നിൻ രൂപം - നീ കാണുന്നതെങ്ങിനെ നിൻ രൂപം നിന്നിലെ സത്യങ്ങൾ നേരിട്ടറിയാത്ത നിസ്സാരജീവിയല്ലോ - നീയൊരു നിസ്സാരജീവിയല്ലോ സ്വപ്നങ്ങൾ പോലെ അനന്തമാം വാനം സ്വർഗ്ഗത്തെ നോക്കി തളരുന്ന ഭൂമി മുന്നിൽ നീളുന്നു വിളറിയ വീഥി മൂന്നുലകും കണ്ടുവെന്നാണു ഭാവം   കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ കാണുന്നതെങ്ങിനെ നിൻ രൂപം - നീ കാണുന്നതെങ്ങിനെ നിൻ രൂപം കൂരിരുൾ വന്നാൽ കുരുടനായ് തീരും കൂവളപ്പൂവിതൾ കണ്ണുള്ള നീയും മനസ്സിൽ വെളിച്ചം വിടരുകില്ലെങ്കിൽ മിഴിയുള്ള നീയും അന്ധനു തുല്യം  കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ കാണുന്നതെങ്ങിനെ നിൻ രൂപം - നീ കാണുന്നതെങ്ങിനെ നിൻ രൂപം നിന്നിലെ സത്യങ്ങൾ നേരിട്ടറിയാത്ത നിസ്സാരജീവിയല്ലോ - നീയൊരു നിസ്സാരജീവിയല്ലോ

Published by the catalogue editor. Rights remain with the original creators.