Aashaan poster

2026 · song 2

Chirake Chirake

From Aashaan

Credits

Singer
Johnpaul George Indrans
Lyricist
Vinayak Sasikumar
Composer
Johnpaul George

Lyrics

ചിറകേ ചിറകേ വെണ്മാനത്തേറാൻ ഊഴം വന്നുവോ ചിരിയേ ചിരിയേ വിടരാനായ് നീയും കൂടെ നിന്നുവോ പിന്നിടുന്ന ദൂരം മെല്ലെ നല്ല പാതയാകും പോലെ ഉള്ളിടിപ്പുകൾ വേഗം  കൂടുന്നെന്താവോ ചിറകേ ചിറകേ വെണ്മാനത്തേറാൻ ഊഴം വന്നുവോ ചിരിയേ ചിരിയേ വിടരാനായ് നീയും കൂടെ നിന്നുവോ പിന്നിടുന്ന ദൂരം മെല്ലെ നല്ല പാതയാകും പോലെ ഉള്ളിടിപ്പുകൾ വേഗം  കൂടുന്നെന്താവോ ഇന്നലെവരെ മണ്ണിലെങ്കിലും ഇന്നു ചിന്തകൾ നാമ്പണിഞ്ഞുപോയ് നോവു തിന്നതും നോമ്പു നോറ്റതും മുന്നിലായിരം വർണചിത്രമായ് ചിറകേ ചിറകേ വെണ്മാനത്തേറാൻ ഊഴം വന്നുവോ ചിരിയേ ചിരിയേ വിടരാനായ് നീയും കൂടെ നിന്നുവോ പിന്നിടുന്ന ദൂരം മെല്ലെ നല്ല പാതയാകും പോലെ ഉള്ളിടിപ്പുകൾ വേഗം  കൂടുന്നെന്താവോ ആരുമില്ലാതെ അരങ്ങും കാണാതെ കൂരിരുൾ കോണിലേറെ നാൾ നൂലുപോൽ നേർത്ത വെളിച്ചം പോന്നാലും സൂര്യനായ് ചേർത്തു നെഞ്ചകം കഥകളേ നേരാകുമോ കനവിതോ വ്യാമോഹമോ നിമിഷമേ നീ സാക്ഷിയോ നഗരമേ കാതോർക്കുമോ കുഞ്ഞുചില്ലിനാൽ കാഴ്ചയൊപ്പിടും മന്ത്രജാലമേ നന്ദി ചൊല്ലിടാം വാക്കിലുള്ളതോ രൂപമാകവേ നൂറു ഭാവമാൽ ഭംഗിയേകിടാം ചിറകേ ചിറകേ വെണ്മാനത്തേറാൻ ഊഴം വന്നുവോ ചിരിയേ ചിരിയേ വിടരാനായ് നീയും കൂടെ നിന്നുവോ പിന്നിടുന്ന ദൂരം മെല്ലെ നല്ല പാതയാകും പോലെ ഉള്ളിടിപ്പുകൾ വേഗം  കൂടുന്നെന്താവോ

Published by the catalogue editor. Rights remain with the original creators.