1970 · song 2

Manmadha Devante

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

മന്മഥദേവന്റെ മണിദീപങ്ങള്‍ കണ്‍‌മണി നിന്നുടെ‍ കണ്‍‌മുനകള്‍ സ്‌നേഹസുരഭില തൈലം പകര്‍ന്നതില്‍ മോഹനസ്വപ്‌നമിന്നു തിരിനീട്ടി -തിരിനീട്ടി (മന്മഥദേവന്റെ..) നിന്നുടെ സങ്കല്‌പ മലര്‍വനപ്പൊയ്‌കയില്‍ സുന്ദര ചൈത്രമിറങ്ങുമ്പോള്‍ കവിളില്‍ വിരിയുന്നു ലജ്ജാരുണമാം കൈരവമലരുകള്‍ തോഴീ - നറും കൈരവമലരുകള്‍ തോഴീ (മന്മഥദേവന്റെ..) മോഹമദാലസ നിദ്രതന്‍ മടിയില്‍ ഞാനുമെന്‍ ഗാനവുമുറങ്ങുമ്പോള്‍ നിന്‍‌ മിഴിവെളിച്ചത്തില്‍ സ്വര്‍ണ്ണാംഗുലിയാല്‍ നുള്ളിയുണര്‍ത്തുന്നിതെന്നെ - എന്നും നുള്ളിയുണര്‍ത്തുന്നിതെന്നെ (മന്മഥദേവന്റെ..)

Published by the catalogue editor. Rights remain with the original creators.