1970 · song 4

Thurannitta Jaalakangal

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ  തൂവൽ കിടക്ക വിരിച്ചോട്ടെ  നാണത്തിൽ മുക്കുമീ മുത്തുവിളക്കിന്റെ  മാണിക്ക്യ കണ്ണൊന്നു പൊത്തിക്കോട്ടെ (തുറന്നിട്ട..)  തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ  തുന്നിയിട്ട പട്ടുഞൊറിക്കിടയിലൂടെ വെണ്ണിലാവിൻ തളിർവിരൽ തഴുകുമ്പോൾ  മഞ്ഞുമ്മ വെച്ചു വിടർത്തുന്ന പൂക്കൾതൻ മന്ദസ്മിതം കൊണ്ട് പൊട്ടുകുത്തും മന്ദസ്മിതം കൊണ്ട് പൊട്ടുകുത്തും -ഞാൻ  പൊട്ടു കുത്തും  (തുറന്നിട്ട..) തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ തെന്നലിന്റെ തേനരുവിക്കരയിലൂടെ എന്നെയേതോ കുളിർ വന്നു പൊതിയുമ്പോൾ എല്ലാം മറക്കുമൊരുന്മാദ ലഹരിയിൽ എന്നിലെ എന്നെ ഞാൻ കാഴ്ച്ച വെയ്ക്കും എന്നിലെ എന്നെ ഞാൻ കാഴ്ച്ച വെയ്ക്കും - മുന്നിൽ കാഴ്ച്ച വെയ്ക്കും

Published by the catalogue editor. Rights remain with the original creators.