1970 · song 3

Theeraatha Dukhathin

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

തീരാത്ത ദുഃഖത്തിൻ തീരത്തൊരുനാൾ  സ്ത്രീയായ്‌ ദൈവം ജനിക്കേണം  ആട്ടിൻതോലിട്ട ചെന്നായ്ക്കൾ മേയും  നാട്ടിൻ പുറത്ത്‌ വളരേണം  (തീരാത്ത..) പ്രാണസർവ്വസ്വമായ്‌ സ്നേഹിച്ചൊരാളിനെ  പ്രണയ വിവാഹം കഴിക്കേണം - അവൾ അവനു വിളക്കായിരിക്കേണം  പെണ്ണിന്റെ ദിവ്യാനുരാഗവും ദാഹവും  അന്നേ മനസ്സിലാകൂ - ദൈവത്തി- ന്നന്നേ മനസ്സിലാകൂ  (തീരാത്ത.. ) ആത്മപ്രിയതമൻ ആയിരം കാതങ്ങൾ അകലെ തൊഴിൽ തേടി അലയേണം  അവൾ മെഴുകുവിളക്കായ്‌ ഉരുകേണം  പെണ്ണിന്റെ കണ്ണീരിൻ താപവും ആഴവും  അന്നേ മനസ്സിലാകൂ - ദൈവത്തി- ന്നന്നേ മനസ്സിലാകൂ (തീരാത്ത.. )

Published by the catalogue editor. Rights remain with the original creators.