Cross Belt (1973) poster

1970 · song 1

Kaalam Maari Varum

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

കാലം മാറിവരും - കാറ്റിൻ ഗതിമാറും കടൽ വറ്റി കരയാകും - കര പിന്നെ കടലാകും കഥയിതു തുടർന്നു വരും - ജീവിത കഥയിതു തുടർന്നു വരും ഓ...  കാലം മാറിവരും കരിമേഘമാലകൾ പെയ്തുപെയ്തൊഴിയും കണിമഴവില്ലൊളി വിരിയും കനകത്തിലൊളിയ്ക്കുന്ന സത്യത്തിൻ തൂമുഖം ഒരു യുഗപ്പുലരിയിൽ തെളിയും ഓ...  കാലം മാറിവരും അഭയാർത്ഥി സംഘങ്ങൾ അജയ്യരായ് ഉയരും അരമനക്കോട്ടകൾ തകരും... അടിമതൻ കണ്ണിലിന്നെരിയുന്ന നൊമ്പരം അഗ്നിനക്ഷത്രമായ് വിടരും - നാളെ അഗ്നിനക്ഷത്രമായ് വിടരും ഓ...  കാലം മാറിവരും - കാറ്റിൻ ഗതിമാറും കടൽ വറ്റി കരയാകും - കര പിന്നെ കടലാകും കഥയിതു തുടർന്നു വരും - ജീവിത കഥയിതു തുടർന്നു വരും ഓ...  കാലം മാറിവരും

Published by the catalogue editor. Rights remain with the original creators.