1970 · song 4

Vaisaakha Poojaykku

Credits

Singer
KJ Yesudas S Janaki
Lyricist
Vayalar
Composer
MS Baburaj

Lyrics

ഓ....  വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ ഋതുകന്യകയെ പ്രിയകാമുകനൊരു തിരുവാഭരണം ചാർത്തിച്ചൂ  വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ അണപൊട്ടിയൊഴുകുമീ അനുരാഗനദിയുടെ അമൃതപുളിനങ്ങളിൽ - ആ‍... ഈ പൂങ്കാറ്റിൽ ഈ പുൽമേട്ടിൽ ഈ വെണ്ണക്കൽപ്പടവിൽ  നിത്യപ്രണയിനി നിൻ തൂമെയ്‌ ഞാൻ കൊത്തിക്കൊണ്ട്‌ പറന്നോട്ടെ  ആ‍ -  പറന്നാട്ടെ  വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ വിടരുന്ന പൂക്കളെ വണ്ടുമ്മവയ്ക്കുമീ വികാര സദനങ്ങളിൽ ഈയിളം കുളിരിൽ ഈ ചന്ദ്രികയിൽ ഈ നാൽപാമര തണലിൽ പൂർണേന്ദുവദനേ നിൻ പൂമെയ്‌ ഞാൻ പുളകം കൊണ്ട്‌ പൊതിഞ്ഞോട്ടെ ആ‍ - പൊതിഞ്ഞാട്ടെ  വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ ഋതുകന്യകയെ പ്രിയകാമുകനൊരു തിരുവാഭരണം ചാർത്തിച്ചൂ  വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ ഓഹോ - ഓഹോ

Published by the catalogue editor. Rights remain with the original creators.