1970 · song 3

Thulasi Devi

Credits

Singer
P Susheela
Lyricist
Vayalar
Composer
MS Baburaj

Lyrics

തുളസീദേവി - തുളസീദേവി  തുളസീദേവി തുളസീദേവി  തപസ്സിൽ നിന്നുണരൂ കുളിച്ചു തൊഴുതുവലം വയ്ക്കുമെന്നെ നീ അനുഗ്രഹിക്കൂ അനുഗ്രഹിക്കൂ  കറുത്ത നിഴലുകൾ പൊയ്മുഖങ്ങളുമായ്‌  വിരുന്നു കേറിയ വീട്ടിൽ  കാറ്റത്ത്‌ കൊളുത്തിയ കളിമൺവിളക്കുമായ്‌  കൈകൂപ്പി നിൽപ്പൂ ഞാൻ  കാറ്റത്ത്‌ കൊളുത്തിയ കളിമൺവിളക്കുമായ്‌  കൈകൂപ്പി നിൽപ്പൂ ഞാൻ - മുന്നിൽ കൈകൂപ്പി നിൽപ്പൂ ഞാൻ  (തുളസീദേവി..)  ദേവീ നിൻ കൈക്കുമ്പിളിന്നുള്ളിലേ  തീർത്ഥബിന്ദുക്കളാലേ  സ്നേഹം തടവിൽ കിടക്കും മനസ്സിലെ  ദാഹം തീർത്തു തരൂ സ്നേഹം തടവിൽ കിടക്കും മനസ്സിലെ  ദാഹം തീർത്തു തരൂ - അന്തർ ദാഹം തീർത്തു തരൂ  (തുളസീദേവി...)

Published by the catalogue editor. Rights remain with the original creators.