1970 · song 2

Pirannaal Innu Pirannaal

Credits

Singer
LR Eeswari
Lyricist
Vayalar
Composer
MS Baburaj

Lyrics

പിറന്നാള്‍  ഇന്നു പിറന്നാള്‍  പ്രിയദര്‍ശിനിയാം പൌര്‍ണമിപ്പെണ്ണിനു  പതിനേഴു തികയുന്ന തിരുനാള്‍  (പിറന്നാള്‍..) മഞ്ജു പീതാംബരം ഞൊറിഞ്ഞുടുത്തു മൃഗമദം ചാലിച്ച് തൊട്ടു - നെറ്റിയില്‍  മൃഗമദം ചാലിച്ച് തൊട്ടു  പൂമുഖപ്പടിയില്‍ പൊന്നുംകിണ്ടിയില്‍  പൂമുഖപ്പടിയില്‍ പൊന്നുംകിണ്ടിയില്‍  സോമരസം പകര്‍ന്നു വെച്ചു  (പിറന്നാള്‍..) ഭൂമിയിലെ പൂക്കളും മാനത്തെ പൂക്കളും  പിറന്നാളുണ്ണാന്‍ ചെന്നു  ചന്ദനപ്പലകകള്‍ ഇരിക്കാന്‍ കൊടുത്തു  ചന്ദനപ്പലകകള്‍ ഇരിക്കാന്‍ കൊടുത്തു  സ്വര്‍ണ്ണത്തളികയില്‍ ചോറു കൊടുത്തു  പിറന്നാള്‍  ഇന്നു പിറന്നാള്‍  പന്തലിലിരുന്നവര്‍ പിരിയും മുന്‍പേ  ചന്ദ്രഗ്രഹണം തുടങ്ങി - വീട്ടില്‍  ചന്ദ്രഗ്രഹണം തുടങ്ങി  രാജീവപുഷ്പസഖി മിഴിപൊത്തി രാജീവപുഷ്പസഖി മിഴിപൊത്തി  രാഹുകേതുക്കള്‍ ഫണമുയര്‍ത്തി  (പിറന്നാള്‍..)

Published by the catalogue editor. Rights remain with the original creators.