1970 · song 1

Anjalippoo

Credits

Singer
P Susheela
Lyricist
Vayalar
Composer
MS Baburaj

Lyrics

അഞ്ജലിപ്പൂ - പൂ - പൂ - പൂ അത്തപ്പൂ - പുഷ്കരമുല്ലപ്പൂ പൂക്കളം വാഴും ഭഗവാനേ ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ അഞ്ജലിപ്പൂ - പൂ - പൂ - പൂ പൈങ്കിളിപ്പാട്ടുകൾ പള്ളിയുണർത്തിയ സംക്രമപുലർകാലം -  ചിങ്ങ  സംക്രമപുലർകാലം തൃക്കാക്കരയപ്പന്‌ നേദിക്കുന്നു  തിരുമധുരത്താലം - പൊന്നിൻ തിരുമധുരത്താലം (അഞ്ജലിപ്പൂ..) അഞ്ജനച്ചോലയിൽ നീരാടീ അഴിഞ്ഞ മുടിയിൽ പൂ ചൂടി ഉണ്ണി സൂര്യനെ എളിയിലെടുത്തുംകൊണ്ടുദയം പൂജയ്ക്കെത്തീ - ഉഷസ്സുദയം  പൂജയ്ക്കെത്തീ കസ്തൂരീ തിലകം ചാർത്തിക്കാം ഞാന്‍  കസ്തുഭമണിയിക്കാം - മാറിൽ  കസ്തുഭമണിയിക്കാം നിൻ മിഴി തുറന്നാൽ - നിൻ പ്രഭ ചൊരിഞ്ഞാൽ എന്നും തിരുവോണം - ഞങ്ങൾക്കെന്നും  തിരുവോണം (അഞ്ജലിപ്പൂ...)

Published by the catalogue editor. Rights remain with the original creators.