1970 · song 5

Swarangale Sapthaswarangale

Credits

Singer
P Leela
Lyricist
Vayalar
Composer
G Devarajan

Lyrics

സ്വരങ്ങളേ സപ്തസ്വരങ്ങളേ വിരിയൂ രാഗമായ് താളമായ് വർണ്ണമായ് വിചിത്ര വീണക്കമ്പികളിൽ  (സ്വരങ്ങളേ..) ഇന്ദീവരങ്ങൾ മയങ്ങും മനസ്സിൻ ഇന്ദുകാന്തപൊയ്കകളിൽ ജറുസലേത്തിലെ ഗായികമാരുടെ അമരഗീതമായ് വിടരൂ (സ്വരങ്ങളേ..) രാഗം താനം പല്ലവികൾ രാജസഭാതല നർത്തകികൾ അവരുടെ കല്പകപൂഞ്ചോലയിലെ ഹംസധ്വനിയായ് ഉണരൂ (സ്വരങ്ങളേ..) വൃന്ദാവനങ്ങൾ ഒരുക്കും മനസ്സിൻ ഇന്ദ്രജാലദ്വീപുകളിൽ യദുകുലത്തിലെ ഗോപികമാരുടെ മധുരഗീതമായ് വിടരൂ (സ്വരങ്ങളേ..)

Published by the catalogue editor. Rights remain with the original creators.