1970 · song 1

Anupame Azhake

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

അനുപമേ അഴകേ അല്ലിക്കുടങ്ങളിലമൃതുമായ് നില്‍ക്കും അജന്താ ശില്‍പ്പമേ അലങ്കരിയ്ക്കൂ എന്നന്ത:പുരം അലങ്കരിയ്ക്കൂ നീ  (അനുപമേ..) നിത്യതാരുണ്യമേ നീയെന്റെ രാത്രികള്‍ നൃത്തം കൊണ്ടു നിറയ്ക്കൂ - ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ  മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍ മണിപ്രവാളങ്ങള്‍ പതിയ്ക്കൂ  പതിയ്ക്കൂ പതിയ്ക്കൂ (അനുപമേ..) സ്വര്‍ഗ്ഗലാവണ്യമേ നീയെന്റെ വീഥികള്‍ പുഷ്പം കൊണ്ടുനിറയ്ക്കൂ - അനുരാഗ പുഷ്പം കൊണ്ടു നിറയ്ക്കൂ  വിടരും കവിളിലെ മുഗ്ധമാം ലജ്ജയാല്‍ വിവാഹമാല്യങ്ങള്‍ കൊരുക്കൂ  കൊരുക്കൂ കൊരുക്കൂ (അനുപമേ.. )

Published by the catalogue editor. Rights remain with the original creators.