Chaaver poster

2023 · song 1

Polika Polika

From Chaaver

Credits

Singer
Govind Vasantha Baby Jean Santhosh Varma
Composer
Justin Varghese

Lyrics

കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ കാളി കരാളികളാടണ കാനന കാഹളമേ കാറും പേറണ് നോവണ കാനന നാദമിതേ കരിയേറിയ പൂമ്പുനമുള്ളിന് നീറണ്  കേളികളാടിയവൻ കരിവേലകൾ കൊത്തിയ നെഞ്ചിലെ  മുറിവില് നീറ്റണ് കാലനവൻ കരിയമ്പിനുമംബരമമ്പിളിമേലിലു- മംബലമേട്ടിലുമേന്തണ- തെന്തിതു പുകയിത് പടരണ് കരികരമുടയണ്  തുടയിലെ പിടിവള്ളി പൊടിയണ തുടലിത് വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം തീരം കാണാതാടിപ്പാടി താളം തെറ്റി കേളൻ വീരൻ തീയിൽ തീരുന്നോ പൊലിക പൊലിക പൊലിക പൊലിക  പൊലിക പൊലിക പൊലിപൊലിക പൊലിക പൊലിക പൊലിക പൊലിക  പൊലിക പൊലിക പൊലിപൊലിക പൊലിക പൊലിക പൊലിക പൊലിക  പൊലിക പൊലിക പൊലിപൊലിക ഒന്ന്കുറേ നാൽപ്പത് ദൈവങ്ങളും തുണയ്ക്ക പൂംപുനം പെറ്റ കണ്ടനാർ ദൈവവും തുണയ്ക്ക തുണയൊട്ട് കൂട്ടിനുടനെ വരികെന്റെ വയനാട്ട് കുലവനും കയ്യാലൊരു പന്തം കൊളുത്തി  വെന്തുപോകുന്നിതയ്യോ ഞാനൊരുത്തൻ വയ്യാതിന്നു വീണു പോകുന്നിന്നു  വരികവേണം ദൈഒവത്താന്മാരേ ... കൂടും കൊമ്പും ചൂടിൽ തിന്നും തീ മുടിയറ്റം മുട്ടാനോടും നീളൻ തീ കനലാടും നേരം കയ്യിൽ കൊള്ളാതെ കനലാടിയ്ക്കുള്ളിൽ വേവും നോവിൻ തീ നിന്നരണികൾ വിതറിയ കനലിത്  നിറയണ് ഉടലിത് മറയണ് ഉരുകണ് പകലിത് നീ ... നീ കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ കാളി കരാളികളാടണ കാനന കാഹളമേ കാറും പേറണ് നോവണ കാനന നാദമിതേ കരിയേറിയ പൂമ്പുനമുള്ളിന് നീറണ്  കേളികളാടിയവൻ കരിവേലകൾ കൊത്തിയ നെഞ്ചിലെ  മുറിവില് നീറ്റണ് കാലനവൻ കരിയമ്പിനുമംബരമമ്പിളിമേലിലു- മംബലമേട്ടിലുമേന്തണ- തെന്തിതു പുകയിത് പടരണ് കരികരമുടയണ്  തുടയിലെ പിടിവള്ളി പൊടിയണ തുടലിത് വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം തീരം കാണാതാടിപ്പാടി താളം തെറ്റി കേളൻ വീരൻ തീയിൽ തീരുന്നോ പൊലിക പൊലിക പൊലിക പൊലിക  പൊലിക പൊലിക പൊലിപൊലിക പൊലിക പൊലിക പൊലിക പൊലിക  പൊലിക പൊലിക പൊലിപൊലിക പൊലിക പൊലിക പൊലിക പൊലിക  പൊലിക പൊലിക പൊലിപൊലിക

Published by the catalogue editor. Rights remain with the original creators.