1970 · song 4

Madyapaathram Madhurakaavyam

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
AM Raja

Lyrics

മദ്യപാത്രം മധുരകാവ്യം - മൽസഖി നിന്നനുരാഗം മൽസഖി നിന്നനുരാഗം - മൽസഖി നിന്നനുരാഗം (മദ്യപാത്രം..) എല്ലാം അരികിൽ എനിക്കുള്ളപ്പോൾ എല്ലാം അരികിൽ എനിക്കുള്ളപ്പോൾ എന്തിന് മറ്റൊരു സ്വർഗ്ഗലോകം എന്തിന്  മറ്റൊരു സ്വർഗ്ഗലോകം വെണ്ണിലാവിനെ ലജ്ജയിൽ മുക്കും വൈഡൂര്യ മല്ലികപ്പൂവേ - വൈഡൂര്യ മല്ലികപ്പൂവേ  നിന്റെ ചൊടികളിൽ മഞ്ഞു തുള്ളിയോ നിന്നിലെ സ്വപ്നത്തിൻ വീഞ്ഞോ നിന്നിലെ സ്വപ്നത്തിൻ വീഞ്ഞോ ഇരിക്കൂ അടുത്തിരിക്കൂ - എനിക്ക്‌ ദാഹിക്കുന്നു (മദ്യപാത്രം..) ചുംബനത്തിന് ചുണ്ടു വിടർത്തും സിന്ദൂര മുന്തിരിപ്പൂവേ - സിന്ദൂര മുന്തിരിപ്പൂവേ  എന്റെ യൗവനം എന്റെ വികാരം എല്ലാം നിനക്ക്‌ മാത്രം - എല്ലാം നിനക്ക്‌ മാത്രം നിറയ്ക്കൂ - മധു നിറയ്കൂ - എനിക്ക്‌ ദാഹിക്കുന്നു  (മദ്യപാത്രം..)

Published by the catalogue editor. Rights remain with the original creators.