2019 · song 3
Chandam Thikanjoro
Credits
- Singer
- Sudheer Paravoor
- Lyricist
- Snehachandran Ezhikkara
- Composer
- Snehachandran Ezhikkara
Lyrics
ചന്തം തികഞ്ഞൊരു പെണ്ണേ...
ആ... ചന്തം തികഞ്ഞൊരു പെണ്ണേ
നിനക്കെന്റെ നെഞ്ചിൽ കൂട്ടി ഞാൻ കൂട്...
ചന്തം തികഞ്ഞൊരു പെണ്ണേ
നിനക്കെന്റെ നെഞ്ചിൽ കൂട്ടി ഞാൻ കൂട്...
കാത്തിരുന്നപ്പഴോ നീയണഞ്ഞപ്പോ
കാറ്റ് പറത്തിയ കൂട്...
കാത്തിരുന്നപ്പഴോ നീയണഞ്ഞപ്പോ
കാറ്റ് പറത്തിയ കൂട്...
മോഹത്തിൻ വല്ലിയിൽ മുള്ള് തറച്ചാല്
പൂത്തു വിടരുമോ പൂവ്...
മോഹത്തിൻ വല്ലിയിൽ മുള്ള് തറച്ചാല്
പൂത്തു വിടരുമോ പൂവ്...
പെണ്ണിന്റെ നെഞ്ചില് കോപം നുരച്ചാല്
പൊട്ടി മുളയ്ക്കുമോ പ്രേമം...
പൊട്ടി മുളയ്ക്കുമോ പ്രേമം...
കണ്ണില് കൊള്ളാതെടുക്കണ മുള്ളിനെ...
കാതോരം ചൊല്ലിയെറിയണം പ്രേമത്തെ...
കണ്ണില് കൊള്ളാതെടുക്കണ മുള്ളിനെ...
കാതോരം ചൊല്ലിയെറിയണം പ്രേമത്തെ...
കണ്ടോണ്ടിരുന്നാലാ കാരകാരപ്പഴം
കാക്ക കൊത്തി പോകും, ചങ്ങാതീ..
കാക്കച്ചി കൊത്തി പോകും...
കണ്ടോണ്ടിരുന്നാലാ കാരകാരപ്പഴം
കാക്ക കൊത്തി പോകും, ചങ്ങാതീ..
കാക്കച്ചി കൊത്തി പോകും...
പെണ്ണിന്റെ ശീലമറിയുവാൻ കൂട്ടരേ
കണ്ടറിഞ്ഞാലൊന്നും പോരാ...
പെണ്ണിന്റെ ശീലമറിയുവാൻ കൂട്ടരേ
കണ്ടറിഞ്ഞാലൊന്നും പോരാ...
കൊണ്ടറിയുമ്പോഴോ ആണിന്റെ ജീവനിൽ
ഷാപ്പിലെ വെള്ളത്തിൻ താളം...
കൊണ്ടറിയുമ്പോഴോ ആണിന്റെ ജീവനിൽ
ഷാപ്പിലെ വെള്ളത്തിൻ താളം...
Published by the catalogue editor. Rights remain with the original creators.