Ritu(ഋതു) poster

2009 · song 2

Pularumo

Credits

Singer
Suchith Suresan Gayathri Asokan
Lyricist
Rafeeq Ahamed
Composer
Rahul Raj

Lyrics

പുലരുമോ രാവുഴിയുമോ ഹരിതലതാവനിയിൽ ഒരു കനലെരിയുന്നതോ ഹിമകണം അലിയുന്നതീ അകമേ കിനിയുമീറൻ തുഷാരം ഉറവായ് പടരുകയായ്  ഇതാ ഇരുളായ്  പതഞ്ഞു കടലായ് നുരഞ്ഞു ചഷകം കവിഞ്ഞ രാത്രിയും ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു കഴിയാതിരിപ്പൂ ഞാൻ ഓരിതൾ പൂ ചൂടുമീ ഇന്നെന്റെ ഓരം ചേർന്നേ പോ വെണ്ണിലാവകലുന്നുവോ രാവലിഞ്ഞീടുമോ അകമേ  കിനിയുമീറൻ തുഷാരം ഉറവായ് പടരുകയായ്  ഇതാ മഴയായ് പൊഴിഞ്ഞു പുഴയായ് വളർന്നു ഹൃദയം നിറഞ്ഞ രാത്രി പതിയെ തിരിഞ്ഞു ചിറകും കുടഞ്ഞു തിരികെ മടങ്ങുമോ മേഘമായ് ഈ ചില്ലയിൽ എന്നെന്നും നീ നിൽക്കുമോ ഓർമ്മ തൻ തീരങ്ങളിൽ തോർന്നിടാ മഴയായ്

Published by the catalogue editor. Rights remain with the original creators.