Mampazhakkalam poster

2004 · song 1

Paranjilla Njaan

Credits

Composer
M Jayachandran S. P. Venkatesh

Lyrics

പറഞ്ഞില്ല ഞാൻ ഒന്നും പറഞ്ഞില്ല ഞാൻ പറഞ്ഞില്ല ഞാൻ ഒന്നും പറഞ്ഞില്ല ഞാൻ എന്റെ വേദനയൊന്നും പറഞ്ഞില്ല ഞാൻ വേനൽനിലാവോടും പറഞ്ഞില്ല ഞാൻ വെറുതെ വെറുതെ ആരോടുമൊന്നും (പറഞ്ഞില്ല...) പടിയിറങ്ങിപ്പോയ പാതിരാമൈനകൾ പണ്ടെന്റെ ചിറകിൽ ഒളിച്ചിരുന്നു ഈ പാവമാം മനസ്സിൽ പതിഞ്ഞിരുന്നു ചാരിയ വാതിൽ മറവിലിരുന്നു ഞാൻ എരിയും തിരിയായ്‌ ആരോടുമൊന്നും (പറഞ്ഞില്ല...) മഴനനഞ്ഞേ നിൽക്കും പാരിജാതങ്ങൾ അമ്മയെപ്പോലെ തളർന്നുറങ്ങി ഈ അമ്പിളിപ്പായയിൽ തനിച്ചുറങ്ങി പാതിയടഞ്ഞൊരാ കണ്ണിലുലാവും മിഴിനീർ മണിയായ്‌ ആരോടുമൊന്നും (പറഞ്ഞില്ല...)

Published by the catalogue editor. Rights remain with the original creators.