1970 · song 5

Prakrithi Yuvathi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പ്രകൃതീ - യുവതീ - രൂപവതീ  പ്രകൃതീ - യുവതീ - രൂപവതീ  പ്രേമം - ഓഹോ - നിന്നോടെനിക്കുള്ള  ഹൃദയ വികാരം പ്രേമം - ഓഹോ  ഓഹോഹോഹോ പ്രേമം - ഓഹോ  (പ്രകൃതീ..) നിന്റെയുഷസ്സുകൾ നിന്റെ തൃസന്ധ്യകൾ നിന്റെ രാത്രികൾ രാഗിണിപ്പൂക്കൾ അവയുടെ കതിർമണ്ഡപങ്ങളിൽ നിന്നു ഞാൻ ആയിരം വർണ്ണങ്ങൾ കവർന്നെടുത്തു അനുഭൂതികൾക്ക് നിറം കൊടുത്തൂ ഓഹോഹോഹോ - ഓഹോഹോഹോ.. (പ്രകൃതി..) നിന്റെ മൃദുസ്വരം നിന്റെ മധുസ്മിതം നിന്റെ ലജ്ജയിൽ മുങ്ങിയ മൗനം അവയുടെ മണിമഞ്ജുഷങ്ങളിൽ നിന്നു ഞാൻ ആയിരം സ്വപ്നങ്ങൾ കവർന്നെടുത്തു അനുരാഗത്തിനു കടം കൊടുത്തു ഓഹോഹോഹോ - ഓഹോഹോഹോ.. (പ്രകൃതി..)

Published by the catalogue editor. Rights remain with the original creators.