1970 · song 4

Kurukkan Raajaavaayi

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

കുറുക്കൻ രാജാവായി കുരങ്ങൻ മന്ത്രിയായി അനന്തങ്കാട്ടിലെ കഴുതകളെല്ലാം ആസ്ഥാനഗായകരായി വെഞ്ചാമരകാറ്റിൻ കീഴിൽ പഞ്ചലോഹമണി പീഠത്തിൽ പട്ടുക്കുട ചൂടി രാജാവിരുന്നൂ പട്ടാഭിഷേകം നടന്നൂ -കുറുക്കന്റെ പട്ടാഭിഷേകം നടന്നൂ (കുറുക്കൻ..) വാനരസേനയുമൊരുമിച്ചൊരു നാൾ നായാട്ടിനു പോയപ്പോൾ വനത്തിൽ വെച്ച് വാൾമുന കൊണ്ട് വാലു മുറിഞ്ഞൂ- കുറുക്കന്റെ വാലു മുറിഞ്ഞൂ (കുറുക്കൻ..) വാലാട്ടിയ മൃഗങ്ങൾ മുഴുവൻ വാലു മുറിക്കാനുത്തരവായി സിംഹം സട നീർത്തി - കാടാകെയിളകി സിംഹാസനമവർ തകർത്തൂ- കുറുക്കന്റെ സിംഹാസനമവർ തകർത്തൂ (കുറുക്കൻ..)

Published by the catalogue editor. Rights remain with the original creators.