Allauddinum Albhutha Vilakkum poster

1979 · song 3

Chandanam Kadanjedutha

Credits

Singer
P Madhuri
Composer
G Devarajan

Lyrics

ചന്ദനം കടഞ്ഞെടുത്ത ചന്തമുള്ള മേനിയിൽ കൺകവണക്കല്ലെറിഞ്ഞതാര് മറിമായക്കാരനോ മാരനോ (ചന്ദനം..)     മദനപ്പൂ‍ വിടരുന്ന മംഗല്യ രാത്രിയിൽ (2) അണച്ചാലും അണയാത്ത വിളക്കേത് - പ്രേമം.. പ്രേമം. പ്രേമം.. നീരാടും നേരത്ത് മനസ്സിന്റെ മുല്ലയിൽ കൊഴിഞ്ഞാലും വിടരുന്ന മലരേത്- സ്വപ്നം... സ്വപ്നം ..സ്വപ്നം ...(ചന്ദനം..)   കല്യാണം കഴിയുമ്പോൾ  കൈകൊട്ടിപ്പാട്ടുമായ് കളിത്തോഴിമാർ ഞങ്ങൾ കളിയാക്കും പോടി.. പോടീ.. പോടീ മധുരത്തേൻ‌ചിരിയുമായ്  മണവാളനെത്തിയാൽ പൂമച്ചിൻ മണിവാതിൽ അടയ്ക്കുമല്ലോ ഓഹോയ് ..ഓഹോയ് ..ഓഹോയ് (ചന്ദന..)

Published by the catalogue editor. Rights remain with the original creators.