Allauddinum Albhutha Vilakkum poster

1979 · song 1

Ee Alavudheenin

Credits

Singer
KJ Yesudas
Composer
G Devarajan

Lyrics

ആ........ആ‍..........ആ....... ഈ അലാവുദ്ദീനിൻ സൗഭാഗ്യവനിയിൽ വിടർന്ന തേൻമലരേ മധു നിറഞ്ഞ നിൻ മൃദുദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ ....മലരേ ( ഈ അലാവുദ്ദീനിൻ..)     ഒളിയിരവിനേകും മണിക്കവിളോ അതിൽ പ്രണയമെന്ന പൂവിതളോ (2) തങ്കക്കതിരാണോ തിങ്കൾക്കുളിരാണോ മധുമാസം വിടർത്തുന്ന തളിരാണോ പറയൂ ....അഴകേ ..രോശ്നീ  ( ഈ അലാവുദ്ദീൻ..)         സ്വർണ്ണച്ചിറകു വീശി വന്ന കിളിയോ സ്വർഗ്ഗവിളക്കിലുണർന്ന പൊന്നൊളിയോ (2) അന്നപ്പിടയാണോ വർണ്ണക്കൊടിയാണോ മണിമാരൻ തൊടുക്കുന്ന ശരമാണോ പറയൂ..... അഴകേ ....രോശ്നീ . ( ഈ അലാവുദ്ദീൻ..)

Published by the catalogue editor. Rights remain with the original creators.